പെയിന്റിംഗ് ജോലിക്കിടെ വീടിന്റെ രണ്ടാംനിലയില്‍ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു
കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.;
By : Online correspondent
Update: 2025-04-19 05:58 GMT
കാഞ്ഞങ്ങാട്: പെയിന്റിംഗ് ജോലിക്കിടെ വീടിന്റെ രണ്ടാംനിലയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു. നീലേശ്വരം കുഞ്ഞാലിന്‍കീഴിലെ ചന്ദ്രന്‍(57)ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് വൈകിട്ട് നീലേശ്വരം പാലക്കോട്ടെ ഒരു വീട്ടില്‍ പെയിന്റിംഗ് ജോലി ചെയ്യുന്നതിനിടെ ചന്ദ്രന്‍ രണ്ടാംനിലയില്‍ നിന്ന് താഴെ വീഴുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ചന്ദ്രന്‍ കണ്ണൂരിലെ സ്വകാര്യാസ്പത്രിയില്‍ ദിവസങ്ങളോളം ചികില്‍സയിലായിരുന്നു. പിന്നീട് കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. പരേതരായ കുഞ്ഞിക്കണ്ണന്റെയും കല്യാണിയുടെയും മകനായ ചന്ദ്രന്‍ അവിവാഹിതനാണ്. സഹോദരങ്ങള്‍ : സൗദാമിനി(പഴയങ്ങാടി), ബാലാമണി, ശോഭ.