പടന്നക്കാട്ട് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു; കൂടെ യാത്ര ചെയ്തിരുന്ന മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ഐങ്ങോത്ത് പെട്രോള്‍ പമ്പിനടുത്ത് വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം.;

Update: 2025-04-24 06:13 GMT

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ പടന്നക്കാട്ട് സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. പടന്നക്കാട് കുയ്യാലിലെ സമദിന്റെ ഭാര്യ റംസീന (32)യാണ് മരിച്ചത്. ഐങ്ങോത്ത് പെട്രോള്‍ പമ്പിനടുത്ത് വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. യുവതി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്നു. ലോറി നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്നു.

യുവതിക്കൊപ്പം പിന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്തിരുന്ന മകള്‍ ആയിഷത്ത് ഷംനയെ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Similar News