പീഡനശ്രമം ചെറുത്ത യുവതിക്ക് മര്‍ദ്ദനം; രണ്ടുപേര്‍ക്കെതിരെ കേസ്
പീഡനശ്രമം നടന്നത് പെട്ടിക്കട നടത്തുന്ന യുവതിക്ക് നേരെ;
By : Online correspondent
Update: 2025-04-24 06:28 GMT
കാഞ്ഞങ്ങാട്: പീഡനശ്രമം ചെറുത്ത യുവതിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പരപ്പ കാളിയാനത്തെ സജി, ബിരിക്കുളത്തെ ഷാജി എന്നിവര്‍ക്കെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തത്.
ബുധനാഴ്ച രാവിലെ 11 മണിയോടെ പരപ്പയ്ക്ക് സമീപത്തുവെച്ചാണ് യുവതിയെ പീഡിപ്പിക്കാനുള്ള ശ്രമം നടന്നത്. ഇവിടെ പെട്ടിക്കട നടത്തുന്ന യുവതിക്ക് നേരെ ഓട്ടോറിക്ഷയിലിരുന്ന ഒന്നാംപ്രതി ലൈംഗിക ചേഷ്ട കാണിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും എതിര്‍ത്തപ്പോള്‍ രണ്ടാംപ്രതി മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് കേസ്.