ബളാല്‍ പഞ്ചായത്തില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി; ലക്ഷങ്ങളുടെ കൃഷി നശിപ്പിച്ചു
വന്യമൃഗ ശല്യം തടയാന്‍ സ്ഥാപിച്ച സോളാര്‍ വേലിയും ആനകള്‍ നശിപ്പിച്ചു;
കാഞ്ഞങ്ങാട്: ബളാല്‍ പഞ്ചായത്തില്‍ വീണ്ടും കാട്ടാനയിറങ്ങി. മാലോം എടക്കാനത്തും ബന്തമലയിലുമാണ് കാട്ടാനകളുടെ വിളയാട്ടം. ലക്ഷക്കണക്കിന് രൂപയുടെ കൃഷി നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം. എടക്കാനത്തെ മാര്‍ട്ടിന്റെ തോട്ടത്തിലെ കൃഷി നശിപ്പിച്ചു. കായ്ക്കാന്‍ പ്രായമായ 25 ഓളം തെങ്ങുകളും 30 ഓളം കവുങ്ങുകളുമാണ് നശിപ്പിച്ചത്.
വന്യമൃഗ ശല്യം തടയാന്‍ മാര്‍ട്ടിന്‍ സ്ഥാപിച്ച സോളാര്‍ വേലിയും ആനകള്‍ നശിപ്പിച്ചു. പുഞ്ച ബന്തമലയിലും ആനക്കൂട്ടം കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. കരിമ്പനക്കുഴി സോജിയുടെ 13 തെങ്ങുകളും വരാച്ചേരി ബിനുവിന്റെ 60 കവുങ്ങ്, ഓട്ടപ്പുന്ന ബെന്നിയുടെ 100 ഓളം വാഴകള്‍ എന്നിവയും കാട്ടാനക്കൂട്ടം നശിപ്പിച്ചു. ആനകൂട്ടം കൃഷി നശിപ്പിച്ച പ്രാദേശങ്ങള്‍ ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ട് രാജുകട്ടക്കയം, സ്ഥിരം സമിതി അധ്യക്ഷന്‍ അലക്സ് നെടിയകാലയില്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.