പുല്ലൂര്‍-പെരിയയില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി
By : Sub Editor
Update: 2025-11-19 08:55 GMT
പുല്ലൂര്‍ ഏഴാം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഗിരിജ
കാഞ്ഞങ്ങാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. പുല്ലൂര്‍-പെരിയ പഞ്ചായത്ത് കുമ്പള ഏഴാം വാര്‍ഡിലാണ് സി.പി.എം നേതാവിന്റെ ഭാര്യ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. കണ്ണോത്തെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി വാസുവിന്റെ ഭാര്യ ഗിരിജയാണ് യു.ഡി.എഫിന് വേണ്ടി രംഗത്തിറങ്ങുന്നത്. നിലവില്‍ സി.പി.എം പ്രതിനിധീകരിക്കുന്ന വാര്‍ഡാണിത്. വ്യത്യസ്ത രാഷ്ട്രീയ ആശയക്കാരാണെങ്കിലും വീട്ടില്‍ രാഷ്ട്രീയം പറയാറില്ലെന്ന് പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ ഈ കര്‍ഷക ദമ്പതികള്‍ പറയുന്നു. ഇവരുടെ അയല്‍വാസിയായ കെ. സുനിതയാണ് വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.