റഷ്യന്‍ വിസ വാഗ്ദാനം ചെയ്ത് 17 പേരില്‍ നിന്നായി 40 ലക്ഷം രൂപ തട്ടിയെടുത്തു

Update: 2026-01-10 07:25 GMT

കാഞ്ഞങ്ങാട്: റഷ്യന്‍ വിസ വാഗ്ദാനം ചെയ്ത് 17 പേരില്‍ നിന്നായി 40 ലക്ഷം രൂപ തട്ടിയെടുത്തു. ഇത് സംബന്ധിച്ച പരാതിയില്‍ രാജപുരം സ്വദേശി സാജന്‍ ഫിലിപ്പിനെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ സ്വദേസി സി.ആര്‍. അഖിലിന്റെ പരാതിയിലാണ് കേസ്. തൃശ്ശൂര്‍ നഗരത്തിലെ അനക് ഇന്‍ഫോ സൊല്യൂഷന്‍ എന്ന സ്ഥാപനം നടത്തുന്ന പരാതിക്കാരന്റെ ഇടപാടുകാരായ 17 പേര്‍ക്ക് റഷ്യയിലേക്കും നെതര്‍ലാന്റിലേക്കും ചെക്ക് റിപ്പബ്ലിക്കിലേക്കും വിസ വാഗ്ദാനം ചെയ്ത് 40,50,000 രൂപ തട്ടിയെടുത്തുവെന്ന് പരാതിയില്‍ പറയുന്നു. വാങ്ങിയ പണത്തിന് വിസ നല്‍കിയെങ്കിലും ഇത് വ്യാജമാണെന്ന് പിന്നീട് വ്യക്തമായി. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും തിരിച്ചു നല്‍കാന്‍ പ്രതി തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് അഖില്‍ രാജപുരം പൊലീസില്‍ പരാതി നല്‍കിയത്.

Similar News