ബി.ജെ.പി പിന്തുണയില്‍ കോണ്‍ഗ്രസിലെ മൂന്ന് അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു
പുല്ലൂര്‍-പെരിയ സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ്;
കാഞ്ഞങ്ങാട്: പുല്ലൂര്‍-പെരിയ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ വനിതാസംവരണവിഭാഗത്തില്‍ നടന്ന വോട്ടെടുപ്പില്‍ ബി.ജെ.പി പിന്തുണയില്‍ കോണ്‍ഗ്രസിലെ മൂന്ന് അംഗങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. വികസനം, ക്ഷേമം, ആരോഗ്യ, വിദ്യാഭ്യാസം എന്നീ കമ്മിറ്റികളിലേക്കാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. യു.ഡി.എഫിന് പത്തും എല്‍.ഡി.എഫിന് ഒമ്പതും സീറ്റുകളാണ് ലഭിച്ചത്. മൂന്നാം വാര്‍ഡംഗം എ. കാര്‍ത്യായനി, ക്ഷേമത്തിലേക്കും നാലാംവാര്‍ഡംഗം ദീപ മണികണ്ഠന്‍ വികസനത്തിലേക്കും പതിനാറാം വാര്‍ഡംഗം എ.വി മിനി ആരോഗ്യ-വിദ്യാഭ്യാസത്തിലേക്കുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബി.ജെ.പിയിലെ ഏക അംഗം ഈ മൂന്നുപേര്‍ക്കും പിന്തുണ നല്‍കുകയായിരുന്നു. മൂന്ന് കമ്മിറ്റികളിലെയും ജനറല്‍ വിഭാഗത്തിലും ധനകാര്യവിഭാഗത്തിലുമുള്ള തിരഞ്ഞെടുപ്പ് നാളെ നടക്കും.