ചിത്താരി മുക്കൂടില്‍ വീടിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
മുക്കൂട് സൗത്തിലെ ടി.പി ഖാലിദിന്റെ വീടിന് മുകളിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്.;
By : Online correspondent
Update: 2025-05-26 06:21 GMT
കാഞ്ഞങ്ങാട്: ചിത്താരി മുക്കൂടില്‍ വീടിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞുവീണു. കുടുംബം അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 9.30 മണിയോടെ മുക്കൂട് സൗത്തിലെ ടി.പി ഖാലിദിന്റെ വീടിന് മുകളിലേക്കാണ് മതില്‍ ഇടിഞ്ഞുവീണത്. അയല്‍വാസിയുടെ മുകള്‍ഭാഗത്തെ മതില്‍ കനത്ത മഴയില്‍ ഖാലിദിന്റെ ഇരുനില വീട്ടിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു.
അടുക്കള ഭാഗവും കിടപ്പുമുറിയും തകര്‍ന്നു. പതിനഞ്ചോളം ജനാലകളും മുറികക്കത്തെ അലമാരയും തകര്‍ന്നിട്ടുണ്ട്. അടുക്കളഭാഗത്തും കിടപ്പു മുറിയിലും കുടുംബാംഗങ്ങളാരും ഇല്ലാതിരുന്നതിനാലാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ട് നിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് കല്ലം മണ്ണും നീക്കിയത്.