അമിത വേഗതയില്‍ വന്ന ലോറി സ്‌കൂട്ടിയുടെ പിറകിലടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്
അച്ചാംതുരുത്തി മുള്ളംവളപ്പില്‍ താഴത്ത് അമ്പാടിയുടെ മകന്‍ എം.വി ജയകുമാര്‍, മരുമകള്‍ മാണിയാട്ട് സുജിത്തിന്റെ ഭാര്യ അശ്വതി എന്നിവര്‍ക്കാണ് പരിക്കേറ്റത്;
By : Online correspondent
Update: 2025-10-23 06:22 GMT
കാഞ്ഞങ്ങാട് : അമിത വേഗതയില്‍ വന്ന ലോറി സ്‌കൂട്ടിയുടെ പിറകിലടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. അച്ചാംതുരുത്തി മുള്ളംവളപ്പില്‍ താഴത്ത് അമ്പാടിയുടെ മകന്‍ എം.വി ജയകുമാര്‍ (51), മരുമകള്‍ മാണിയാട്ട് സുജിത്തിന്റെ ഭാര്യ അശ്വതി (31) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
നീലേശ്വരം ഭാഗത്ത് നിന്നും കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന ഇരുവരും സഞ്ചരിച്ച സ്‌കൂട്ടി പടന്നക്കാട്ടെത്തിയപ്പോള്‍ പിന്നില്‍ നിന്നും വന്ന കെ.എല്‍ 30 ഇ 0 313 ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ഇരുവരേയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.