പ്രണയത്തെ ചൊല്ലി പ്രശ്നം: അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കെത്തിയ യുവാക്കള്‍ക്ക് നേരെ ക്ലിനിക്കിലും അക്രമം
പടന്നക്കാട് സ്വദേശികളായ രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്;
കാഞ്ഞങ്ങാട്: അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവാക്കളെ ക്ലിനിക്കില്‍ കയറി വീണ്ടും ആക്രമിച്ചു. പടന്നക്കാട് സ്വദേശികളായ രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. പടന്നക്കാട് സ്വകാര്യ ക്ലിനിക്കില്‍ വെച്ചാണ് സംഭവം. ഒരു പെണ്‍കുട്ടിയും യുവാവും തമ്മിലുള്ള സൗഹൃദത്തിന്റെ പേരിലാണ് ഇരുവരെയും ആക്രമിച്ചത്.
കുയ്യാലിലേക്ക് കൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്നാണ് രണ്ടുപേരെയും പടന്നക്കാട് സ്വകാര്യ ക്ലിനിക്കില്‍ കൊണ്ടുപോയത്. ഇവിടെ വച്ച് ഡോക്ടര്‍ പരിശോധിക്കുന്നതിനിടെയാണ് വീണ്ടും അക്രമം നടന്നത്. ചുറ്റികകൊണ്ട് തലക്കടിച്ചും മര്‍ദ്ദിച്ചും പരിക്കേല്‍പ്പിക്കുകയായിരുന്നു. മൂക്കിന്റെ പാലം തകര്‍ന്ന നിലയില്‍ യുവാക്കള്‍ ജില്ലാ ആസ്പത്രിയില്‍ ചികിത്സ തേടി. രണ്ടു കാറുകളില്‍ എത്തിയ സംഘമാണ് അക്രമത്തിന് പിന്നിലെന്ന് യുവാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യുവാക്കളുടെ പരാതിയില്‍ അക്രമികളെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
അക്രമത്തില്‍ ഒരുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും ഉപകരണങ്ങള്‍ തകര്‍ത്തതായും കാട്ടി ക്ലിനിക്ക് സൂപ്പര്‍വൈസറും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.