കാഞ്ഞങ്ങാട് അതിഞ്ഞാലില്‍ ട്രാന്‍സ്ഫോര്‍മറിന് തീപിടിച്ചു
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം;
കാഞ്ഞങ്ങാട്: അതിഞ്ഞാലില്‍ ട്രാന്‍സ്ഫോര്‍മറിന്റെ കേബിളിന് തീപിടിച്ചു. തിങ്കളാഴ്ച വൈകിട്ട് അതിഞ്ഞാല്‍ ജുമാമസ്ജിദിന് സമീപത്താണ് സംഭവം. തീ ആളിപ്പടര്‍ന്നതോടെ നാട്ടുകാര്‍ അഗ്‌നിരക്ഷാസേനയെയും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു.
വിവരമറിഞ്ഞ് അഗ്നി രക്ഷാസേനയും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ട്രാന്‍സ് ഫോര്‍മര്‍ ഓഫ് ചെയ്തതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.