കാഞ്ഞങ്ങാട് നഗരത്തിലെ കടകളില്‍ മോഷണം
ട്രാഫിക് കവലയോട് ചേര്‍ന്ന അശോക് മഹല്‍ ബില്‍ഡിങ്ങിലും സമീപത്തെ കെട്ടിടത്തിലുമുള്ള കടകളിലും സ്ഥാപനങ്ങളിലുമാണ് കള്ളന്‍ കയറിയത്;
കാഞ്ഞങ്ങാട്: കോട്ടച്ചേരിയിലെ വ്യാപാരസ്ഥാപനങ്ങളില്‍ കള്ളന്‍കയറി. ട്രാഫിക് കവലയോട് ചേര്‍ന്ന അശോക് മഹല്‍ ബില്‍ഡിങ്ങിലും സമീപത്തെ കെട്ടിടത്തിലുമുള്ള കടകളിലും സ്ഥാപനങ്ങളിലുമാണ് വ്യാഴാഴ്ച പുലര്‍ച്ചെ കള്ളന്‍ കയറിയത്. കെട്ടിടത്തിലെ തുണിക്കടയിലെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 3500 രൂപ നഷ്ടപ്പെട്ടതായി ഉടമ പറഞ്ഞു. എന്നാല്‍ മറ്റു സ്ഥാപനങ്ങളില്‍ നിന്ന് പണം നഷ്ടപ്പെട്ടതായുള്ള പരാതി ലഭിച്ചില്ലെന്ന് പൊലീസ് വെളിപ്പെടുത്തി.
ദന്തല്‍ ക്ലിനിക്ക്, അക്കൗണ്ടന്റ് സ്ഥാപനം എന്നിവിടങ്ങളിലാണ് മോഷണ ശ്രമം നടന്നത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇക്ബാല്‍ കവലയിലെ ഒരു കടയിലും മോഷണ ശ്രമം നടന്നതായും പൊലീസ് പറഞ്ഞു. കെട്ടിടത്തോട് ചേര്‍ന്നുനില്‍ക്കുന്ന തെങ്ങ് വഴിയാണ് മോഷ്ടാവ് കെട്ടിടത്തിലെ ഒന്നാം നിലയില്‍ എത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.