കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ സംശയ സാഹചര്യത്തില്‍ കാണപ്പെട്ടയാള്‍ അറസ്റ്റില്‍

അറസ്റ്റിലായത് ചെറുവത്തൂര്‍ വെള്ളച്ചാല്‍ സ്വദേശി;

Update: 2025-09-11 05:34 GMT

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡില്‍ സ്ത്രീകളും കുട്ടികളും കാത്തുനില്‍ക്കുന്ന സ്ഥലത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ചെറുവത്തൂര്‍ വെള്ളച്ചാല്‍ സ്വദേശിയാണ് അറസ്റ്റിലായത്. എസ് ഐ എം വി വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് 42 കാരനെ അറസ്റ്റ് ചെയ്തത്.

അസ്വാഭാവികതയുണ്ടെന്ന് കാട്ടി യാത്രക്കാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇയാളെ വിശദമായി ചേദ്യം ചെയ്യുമെന്നും അതിനുശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Similar News