രണ്ട് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതി അറസ്റ്റില്‍

പീഡനം നടന്നത് ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍;

Update: 2025-09-26 06:23 GMT

കാഞ്ഞങ്ങാട് : ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ട് ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 42കാരനെയാണ് ചിറ്റാരിക്കാല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ 12 വയസുള്ള ആണ്‍കുട്ടിയെ 2021ലും ഈ കുട്ടിയുടെ സുഹൃത്തായ മറ്റൊരു ആണ്‍കുട്ടിയെ 2024ലും പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു.

സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികള്‍ പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ വഴി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Similar News