കല്ലഞ്ചിറ ദേവസ്ഥാനത്ത് നിന്നും വിളക്കുകളും പാത്രങ്ങളും കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍

കണ്ണൂര്‍ കുന്നരുവിലെ പ്രകാശനെയാണ് അറസ്റ്റ് ചെയ്തത്;

Update: 2025-10-08 06:32 GMT

കാഞ്ഞങ്ങാട്: കല്ലഞ്ചിറ ദേവസ്ഥാനത്ത് നിന്ന് വിളക്കുകളും പാത്രങ്ങളും കവര്‍ന്ന കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കുന്നരുവിലെ പ്രകാശനെ(45)യാണ് ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കല്ലഞ്ചിറ പതിക്കാല്‍ അച്ചിമേലോലമ്മ ദേവസ്ഥാനത്ത് നിന്ന് വിളക്കുകളും പാത്രങ്ങളും മണിയും അടക്കമുള്ള സാധനങ്ങളാണ് കവര്‍ച്ച ചെയ്തത്. ഭണ്ഡാരം കുത്തിത്തുറന്ന് 2,000 രൂപയും മോഷ്ടിച്ചിരുന്നു. സെക്രട്ടറി സി രാജീവന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Similar News