വീടിന്റെ ടെറസില്‍ നിന്ന് കാല്‍വഴുതി വീണ് ഗൃഹനാഥന്‍ മരിച്ചു
കല്ലൂരാവി പഴശി വീട്ടില്‍ പി.വി ചന്ദ്രനാണ് മരിച്ചത്;
By : Online correspondent
Update: 2025-10-08 05:13 GMT
കാഞ്ഞങ്ങാട്: വീടിന്റെ ടെറസില്‍ നിന്ന് കാല്‍ വഴുതി വീണ് ഗൃഹനാഥന്‍ മരിച്ചു. കല്ലൂരാവി പഴശി വീട്ടില്‍ പി.വി ചന്ദ്ര(62)നാണ് മരിച്ചത്. ചന്ദ്രന്‍ ചൊവ്വാഴ്ച വൈകിട്ട് പശുവിന് കൊടുക്കാനുള്ള പുല്ല് ഉണക്കാന്‍ ടെറസിന് മുകളില്‍ കയറിയതായിരുന്നു. ഇതിനിടെയാണ് കാല്‍ വഴുതി താഴെ വീണത്.
ഉടന്‍ തന്നെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ചന്ദ്രന്‍ നേരത്തെ കൊവ്വല്‍ സ്റ്റോറിലായിരുന്നു താമസം. കല്ലൂരാവിയില്‍ പുതിയ വീട് നിര്‍മ്മിച്ച് അവിടേക്ക് താമസം മാറുകയാണുണ്ടായത്. ഭാര്യ: ലക്ഷ്മി. മക്കള്‍: സൗമ്യ, രമ്യ.