പാമ്പ് കടിയേറ്റ് ബസ് ഡ്രൈവര്‍ക്ക് ഗുരുതരം
ഇരിയ മണ്ടേങ്ങാനത്തെ സുരേഷിനാണ് കടിയേറ്റത്;
By : Online correspondent
Update: 2025-10-08 06:23 GMT
കാഞ്ഞങ്ങാട്: പാമ്പ് കടിയേറ്റ് സ്വകാര്യബസ് ഡ്രൈവര്‍ക്ക് ഗുരുതരം. ഇരിയ മണ്ടേങ്ങാനത്തെ സുരേഷി(45)നാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന സുരേഷിനെ മുട്ടിച്ചരലില്‍ വെച്ച് പാമ്പ് കടിക്കുകയായിരുന്നു.
കാലിന് കടിയേറ്റ സുരേഷിനെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മുഴമൂക്കന്‍ കുഴി മണ്ഡലി എന്ന വിഷപ്പാമ്പാണ് സുരേഷിനെ കടിച്ചതെന്ന് സംശയിക്കുന്നു.