നിര്‍ധനര്‍ക്ക് ഓണക്കിറ്റ് നല്‍കാന്‍ പപ്പടം ചലഞ്ചുമായി വിദ്യാര്‍ത്ഥികള്‍

Update: 2025-09-02 10:23 GMT

കാഞ്ഞങ്ങാട്: ഈ ഓണക്കാലത്ത് വ്യത്യ്‌സ്തമായി എന്ത് ചെയ്യാം എന്ന ആലോചനയ്‌ക്കൊടുവിലാണ് കാഞ്ഞങ്ങാട് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍ വേറിട്ട ആശയത്തിലേക്കെത്തിയത്. ഓണത്തിന് സ്‌കൂള്‍ പരിസരത്തെ പാവപ്പെട്ടവര്‍ക്ക് കൈത്താങ്ങാവാന്‍ പപ്പടം ചലഞ്ച് ഒരുക്കിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. പപ്പടം വിറ്റുകിട്ടുന്ന തുകയ്ക്ക് നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് നല്‍കാനാണ് തീരുമാനം. 20 രൂപയാണ് ഒരു പാക്കറ്റ് പപ്പടത്തിന്റെ വില. മൂന്ന് പാക്കറ്റ് ഒരുമിച്ച് എടുത്താല്‍ അമ്പത് രൂപ മതിയാവും.പി. ടി. എ പ്രസിഡണ്ട് കെ. ഉണ്ണികൃഷ്ണന്‍ പപ്പടം ചലഞ്ച് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ പി. എസ് അരുണ്‍, എന്‍. എസ്. എസ് പ്രോഗ്രാം ഓഫിസര്‍ ആര്‍. മഞ്ജു, പി. സമീര്‍ സിദ്ദിഖി,എസ്. സനിത, എസ്. എസ് റോസ് മേരി,അശ്വതി, പി. പി ശ്യാമിത,സിന്ധു പി. രാമന്‍ പ്രസംഗിച്ചു..ശ്രീയ ലക്ഷ്മി രൂപേഷ്,എം. എസ് വിസ്മയ, അനാമിക ബാലകൃഷ്ണന്‍,എം. കെ ആര്യ,മുഹമ്മദ് ഷഹനാദ്, അഫ്രൂദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Similar News