റാഗിംഗിനെതിരെ പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞ വിദ്യാര്‍ഥിയെ ആക്രമിച്ചു; 5 സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്
ബിയര്‍ കുപ്പി കൊണ്ടും ഇരുമ്പ് വടികൊണ്ടും അടിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് പരാതി;
By : Online correspondent
Update: 2025-07-03 04:15 GMT
കാഞ്ഞങ്ങാട്: റാഗിംഗിനെതിരെ പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞ വിദ്യാര്‍ഥിയെ ആക്രമിച്ചതായി പരാതി. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ബല്ല ബത്തേരിക്കലിലെ സൗരവ്(16) ആണ് അക്രമത്തിനിരയായത്. സൗരവിന്റെ പരാതിയില്‍ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.
ആവിക്കരയിലെ ബാര്‍ബര്‍ ഷോപ്പില്‍ മുടി മുറിക്കാന്‍ പോയപ്പോള്‍ സൗരവിനെയും സഹപാഠിയെയും ബിയര്‍ കുപ്പി കൊണ്ടും ഇരുമ്പ് വടികൊണ്ടും അടിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് പരാതി. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജൂനിയര്‍ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്ത വിവരം പ്രിന്‍സിപ്പലിനെ അറിയിച്ചതിലുള്ള വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് സൗരവിന്റെ പരാതിയില്‍ പറയുന്നത്.