വീട്ടിലെ മേശവലിപ്പില്‍ നിന്ന് ഏഴ് പവന്‍ സ്വര്‍ണ്ണവും, പണവും, ഒരു ലക്ഷത്തിന്റെ റാഡോ വാച്ചും കവര്‍ന്നു
വേലക്കാരിയെയും ഭര്‍ത്താവിനെയും സംശയിക്കുന്നതായി വീട്ടുകാര്‍;
കാഞ്ഞങ്ങാട് : വീട്ടിലെ മേശ വലിപ്പില്‍ നിന്നും ഏഴ് പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപ വില വരുന്ന റാഡോ വാച്ചും 5000 രൂപയും മോഷണം പോയതായി പരാതി. വേലക്കാരിയെയും ഭര്‍ത്താവിനെയും സംശയിക്കുന്നതായി വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതേതുടര്‍ന്ന് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പടന്നക്കാട് പള്ളിക്ക് സമീപത്തെ സൈനബയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇവരുടെ മകള്‍ വടകര മുക്കിലെ കെ. റജീലയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഏഴ് പവന്‍ സ്വര്‍ണ താലിമാലയും വാച്ചും പണവുമാണ് മോഷണം പോയത്. കഴിഞ്ഞ ദിവസമാണ് മോഷണ വിവരം അറിയുന്നത്. മോഷണം നടന്ന ദിവസം വീട്ടിലെ സി.സി.ടി.വി ക്യാമറയുടെ വയര്‍ മുറിച്ച് മാറ്റിയിരുന്നതായും പരാതിയില്‍ പറയുന്നു.