അജാനൂര്‍ കടപ്പുറത്ത് കടലേറ്റം; കടല്‍ഭിത്തി തകര്‍ന്നു
കടല്‍ കയറുവാന്‍ സാധ്യതയുള്ളതിനാല്‍ സമീപത്തെ കുടുംബത്തോട് മാറി താമസിക്കാന്‍ നിര്‍ദേശിച്ച് അധികൃതര്‍;
കാഞ്ഞങ്ങാട്: അജാനൂര്‍ കടപ്പുറത്ത് അതിയാലില്‍ കടലേറ്റം. ഫിഷ് ലാന്‍ഡിങ്ങ് സെന്ററിന് തെക്കുഭാഗത്തായി ഭഗവതി ക്ലബ്ബ് പരിസരം വരെയാണ് കടലാക്രമണം ഉണ്ടായത്. 500 മീറ്റര്‍ പ്രദേശത്താണ് സംഭവം. ഇവിടെ കടല്‍ ഭിത്തി തകര്‍ന്നു. റോഡിനും കേടുപാടുണ്ട്. പ്രദേശവാസിയായ രമേശന്റെ വീടിന് സമീപം വരെ കടല്‍ കയറുവാന്‍ സാധ്യതയുള്ളതിനാല്‍ മാറി താമസിക്കാന്‍ പറഞ്ഞിട്ടുണ്ടെന്ന് പഞ്ചായത്തംഗം കെ. രവീന്ദ്രന് പറഞ്ഞു.
ഒരു പ്രദേശം മാത്രം കേന്ദ്രീകരിച്ചാണ് കടലേറ്റ മുണ്ടായത്. ഇതിനെ കടല്‍ കുത്ത് എന്നും പറയാറുണ്ട്. മുന്‍കാലങ്ങളില്‍ ഫിഷ് സ്റ്റാന്‍ഡിങ് സെന്ററിന് സമീപത്തും ഇതേ പ്രതിഭാസം ഉണ്ടായിരുന്നു. കടലേറ്റ വിവരമറിഞ്ഞ് തഹസില്‍ദാര്‍ ടി. ജയപ്രസാദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സബീഷ്, സ്ഥിരം സമിതി ചെയര്‍പേഴ് സണ്‍മാരായ ഷീബ ഉമ്മര്‍, മീന, പഞ്ചായത്തംഗങ്ങളായ കെ. രവീന്ദ്രന് സി. എച്ച് ഹംസ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. അഗ്നി രക്ഷാസേനാംഗങ്ങളും ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.