കല്ലഞ്ചിറ പതിക്കാല്‍ ദേവസ്ഥാനത്ത് കവര്‍ച്ച

വിലപിടിപ്പുള്ള സാധനങ്ങളെല്ലാം മോഷണം പോയി;

Update: 2025-10-06 06:25 GMT

കാഞ്ഞങ്ങാട് : കല്ലഞ്ചിറ പതിക്കാല്‍ അച്ചിമേലാലമ്മ ദേവസ്ഥാനത്ത് കനത്ത കവര്‍ച്ച. 3000 രൂപ വിലവരുന്ന പിച്ചള കൊണ്ടുണ്ടാക്കിയ രണ്ട് വലിയ മണികള്‍, ആറ് തൂക്ക് വിളക്കുകള്‍, കൈമണി, കൊടി വിളക്ക്, തളിക, സ്റ്റീല്‍ കൊണ്ടുണ്ടാക്കിയ ഭണ്ഡാരം, 2000 രൂപ എന്നിവയാണ് മോഷണം പോയത്.

ഇതുസംബന്ധിച്ച് ദേവസ്ഥാനം സെക്രട്ടറി സി രാജീവന്‍ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയില്‍ കേസെടുത്ത് അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

Similar News