വീടിന് സമീപം നിര്‍ത്തിയിട്ട ബൈക്ക് കവര്‍ന്നതായി പരാതി

കാലിച്ചാനടുക്കം ആനപ്പെട്ടിയിലെ എം രാജേഷിന്റെ ബൈക്കാണ് കവര്‍ന്നത്;

Update: 2025-06-11 06:38 GMT

കാഞ്ഞങ്ങാട്: വീടിന് സമീപം നിര്‍ത്തിയിട്ട ബൈക്ക് കവര്‍ന്നതായി പരാതി. കാലിച്ചാനടുക്കം ആനപ്പെട്ടിയിലെ എം രാജേഷിന്റെ ബൈക്കാണ് കവര്‍ന്നത്. കഴിഞ്ഞദിവസം രാത്രി വീടിന് സമീപം നിര്‍ത്തിയിട്ടതായിരുന്നു. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോള്‍ ബൈക്ക് അവിടെ കാണാനില്ലായിരുന്നു.

തുടര്‍ന്ന് രാജേഷ് അമ്പലത്തറ പൊലീസ് സ്‌റ്റേഷനിലെത്തി ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതായി അറിയിച്ചു. ആനപ്പെട്ടി ഭാഗത്ത് പതിവായി മോഷണ പരമ്പര നടക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു.

Similar News