2 വയസ്സുള്ള കുഞ്ഞ് കാറില്‍ കുടുങ്ങി; ഗ്ലാസ് തകര്‍ത്ത് രക്ഷപ്പെടുത്തി

Update: 2025-09-12 06:40 GMT

പ്രതീകാത്മക ചിത്രം 

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരത്തില്‍ നിര്‍ത്തിയിട്ട കാറില്‍ രണ്ട് വയസ്സുള്ള കുഞ്ഞ് കുടുങ്ങിയത് പരിഭ്രാന്തിയുണ്ടാക്കി. ഉടന്‍ ഗ്ലാസ് തകര്‍ത്ത് കുഞ്ഞിനെ രക്ഷപ്പെടുത്തിയതോടെ ദുരന്തം ഒഴിവായി.കഴിഞ്ഞ ദിവസമാണ് സംഭവം ബസ് സ്റ്റാന്റില്‍ നിന്ന് കുന്നുമ്മലിലേക്കുള്ള റോഡിന് സമീപത്തെ ഹോട്ടലിനു മുന്‍വശത്താണ് രണ്ടു വയസുള്ള കുഞ്ഞ് സ്വിഫ്റ്റ് കാറില്‍ കുടുങ്ങിയത്. കൂടെയുള്ളവര്‍ പുറത്തിറങ്ങിയപ്പോള്‍ അബദ്ധത്തില്‍ കാര്‍ അടയുകയായിരുന്നു. ഉടന്‍ അഗ്‌നി രക്ഷാസേനയെ വിവരമറിയിച്ചു. അഗ്‌നിരക്ഷാസേന അവിടെ കൂടിയവരോട് ഗ്ലാസ് തകര്‍ക്കാന്‍ നിര്‍ദേശിച്ചു.ഇതനുസരിച്ച് ഗ്ലാസ് തകര്‍ക്കുമ്പോഴേക്കും അഗ്‌നി രക്ഷാസേനയുമെത്തി.സമയം വൈകാതിരിക്കാന്‍ വേണ്ടിയാണ് ഗ്ലാസ് തകര്‍ക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇരിയ സ്വദേശിയുടെതാണ് കാര്‍.

Similar News