കാഞ്ഞങ്ങാട്ട് പൂച്ചക്കാട്ടെ യുവാവിനെയും അതിഥി തൊഴിലാളിയേയും വളഞ്ഞിട്ട് മര്‍ദിച്ചു; 7 പേര്‍ക്കെതിരെ കേസ്
മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ്;
By : Online correspondent
Update: 2025-04-28 14:10 GMT
കാഞ്ഞങ്ങാട്: നഗരത്തില്‍ പൂച്ചക്കാട് സ്വദേശിയേയും ഇതര സംസ്ഥാന തൊഴിലാളിയേയും വളഞ്ഞുവെച്ച് ക്രൂരമായി മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ പൂച്ചക്കാട്ടെ പി താജുദീനും സുഹൃത്തായ ഇതര സംസ്ഥാന തൊഴിലാളിക്കും പരിക്കേറ്റു. താജുദീന്റെ പരാതിയില്‍ മിര്‍സാന്‍, ആഷിക്, ഷഫീക്, കിച്ചു, ആസിഫ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന രണ്ടുപേര്‍ക്കുമെതിരെ ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം വൈകിട്ട് കാഞ്ഞങ്ങാട് നയാ ബസാറിലാണ് അക്രമം നടന്നത്. താജുദീനെയും ഇതര സംസ്ഥാന തൊഴിലാളിയെയും ഏഴംഗസംഘം പഞ്ചുകൊണ്ടും മരവടി കൊണ്ടും അടിക്കുകയും നിലത്തു വീണപ്പോള്‍ നെഞ്ചില്‍ ചവിട്ടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. മുന്‍ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.