അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ഫൈബര്‍ വള്ളം പൊലീസ് പിടികൂടി; ഇതരസംസ്ഥാന തൊഴിലാളികളടക്കം 15 പേര്‍ ഓടി രക്ഷപ്പെട്ടു
ബേക്കല്‍ അഴിമുഖത്ത് നിന്നാണ് മണല്‍കടത്താന്‍ ശ്രമിച്ചത്;
By : Online correspondent
Update: 2025-09-23 04:32 GMT
ബേക്കല്‍: അനധികൃതമായി മണല്‍ കടത്തുകയായിരുന്ന ഫൈബര്‍ വള്ളം പൊലീസ് പിടികൂടി. ഇതരസംസ്ഥാന തൊഴിലാളികളടക്കം പതിനഞ്ചുപേര്‍ ഓടി രക്ഷപ്പെട്ടു. ബേക്കല്‍ അഴിമുഖത്ത് നിന്നാണ് മണല്‍കടത്താന്‍ ശ്രമിച്ചത്. മുന്നൂറോളം മണല്‍ ചാക്കുകള്‍ കടത്താനുള്ള ശ്രമമാണ് നടന്നത്.
ജില്ലാ പൊലീസ് മേധാവി ബി.വി വിജയഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം ബേക്കല്‍ ഡി.വൈ.എസ്.പി വി.വി മനോജിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍ എം.വി ശ്രീദാസ്, എസ്.ഐ സവ്യസാചി, അഖില്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഇല്‍സാദ്, സജേഷ് എന്നിവര്‍ ചേര്‍ന്നാണ് മണല്‍ക്കടത്ത് പിടികൂടിയത്.