പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതി വ്യാജം: പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

പിതാവിന്റെ ബന്ധു ശകാരിച്ചതിലുള്ള വിരോധത്തിലാണ് കുട്ടി സ്‌കൂള്‍ കൗണ്‍സിലിംഗില്‍ വ്യാജ പരാതി നല്‍കിയതെന്ന് തെളിഞ്ഞു;

Update: 2025-09-20 04:29 GMT

കാഞ്ഞങ്ങാട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനഞ്ചുകാരിയെ ബന്ധുവായ വയോധികന്‍ പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങില്‍ പിതാവിന്റെ ബന്ധുവായ 61കാരന്‍ തന്നെ കഴിഞ്ഞ ജൂണ്‍ മുതല്‍ മൂന്നു മാസത്തോളം പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതി പറഞ്ഞിരുന്നു. അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു.

ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ അമ്പലത്തറ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് വ്യക്തമായത്. പിതാവിന്റെ ബന്ധു ശകാരിച്ചതിലുള്ള വിരോധത്തിലാണ് കുട്ടി സ്‌കൂള്‍ കൗണ്‍സിലിംഗില്‍ വ്യാജ പരാതി നല്‍കിയതെന്ന് തെളിഞ്ഞു. പരാതി വ്യാജമാണെന്ന് കാണിച്ച് അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈന്‍ വെള്ളിയാഴ്ച വൈകിട്ട് ഹൊസ് ദുര്‍ഗ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

Similar News