പൊലീസ് ഡ്രൈവര്‍മാരുടെ സ്ഥലംമാറ്റ നടപടികള്‍ വൈകുന്നതായി ആക്ഷേപം
പല സ്റ്റേഷനുകളിലെയും ഡ്രൈവര്‍മാരുടെ സ്ഥലംമാറ്റം നടന്ന് മൂന്നര വര്‍ഷം കഴിയാറായി;
കാഞ്ഞങ്ങാട്: പൊലീസ് ഡ്രൈവര്‍മാരുടെ സ്ഥലംമാറ്റ നടപടികള്‍ വൈകുന്നതായി ആക്ഷേപം. ജില്ലയിലെ പല സ്റ്റേഷനുകളിലെയും ഡ്രൈവര്‍മാരുടെ സ്ഥലംമാറ്റം നടന്ന് മൂന്നര വര്‍ഷം കഴിയാറായി. സ്ഥലംമാറ്റം എങ്ങോട്ടു വേണമെന്നാവശ്യപ്പെട്ട് അറിയിപ്പ് ലഭിച്ച് തന്നെ ആറുമാസം കഴിയാറായി. എന്നിട്ടും സ്ഥലം മാറ്റ ഉത്തരവ് ഇറങ്ങിയിട്ടില്ലെന്നാണ് പരാതി.
ഇതിനുശേഷമാണ് പൊലീസുകാരുടെ സ്ഥലംമാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള അറിയിപ്പ് വന്നത്. പിന്നാലെ സ്ഥലംമാറ്റ ഉത്തരവും കഴിഞ്ഞ ദിവസമിറങ്ങി. അതേസമയം ഭരണകക്ഷിയില്‍പെട്ടവര്‍ക്ക് യഥേഷ്ടം സ്ഥലംമാറ്റം ലഭിക്കുന്നുണ്ടെന്ന ആക്ഷേപവും വ്യാപകമാണ്. വിവാദങ്ങളില്‍ പെട്ട് സ്ഥലം മാറ്റം ലഭിച്ചവരും താല്‍പര്യമുള്ള സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റം വാങ്ങുന്നുണ്ടെന്നും പൊലീസുകാര്‍ പറയുന്നു.
ഒരേ സബ് ഡിവിഷനില്‍ ഒന്‍പതും പത്തും വര്‍ഷം സേവനം ചെയ്തുവരുന്ന പൊലീസുകാരുമുണ്ട്. ഇവര്‍ക്ക് സബ് ഡിവിഷനകത്ത് സ്ഥലം മാറ്റം ലഭിക്കുന്നതല്ലാതെ ഡിവിഷന് പുറത്തേക്ക് ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ജില്ലയില്‍ സ്ഥലംമാറ്റം ലഭിക്കാത്ത 125 ഓളം പൊലീസ് ഡ്രൈവര്‍മാരാണുള്ളത്. ഇവരില്‍ പലരും 100 കിലോമീറ്ററോളം ദൂരം യാത്ര ചെയ്താണ് ഡ്യൂട്ടിയ്‌ക്കെത്തുന്നത്.