കവി രാമകൃഷ്ണന്‍ രശ്മി സദനം അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.;

Update: 2025-04-19 04:12 GMT

ചീമേനി: കവി രാമകൃഷ്ണന്‍ രശ്മി സദനം(63) അന്തരിച്ചു. കയ്യൂര്‍ ആലന്തട്ട കുളപ്പുറം സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.

ലോട്ടറി വില്‍പ്പന നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന രാമകൃഷ്ണന്‍ കാസര്‍കോട് -കണ്ണൂര്‍ ജില്ലകളിലെ ഒട്ടുമിക്ക കവിയരങ്ങുകളിലും പങ്കെടുത്തിരുന്നതിനാല്‍ സാംസ്‌ക്കാരിക രംഗത്ത് സുപരിചിതനായിരുന്നു. പത്തോളം കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കള്‍: രശ്മി, ധന്യ. മരുമകന്‍: ടി പി രാജേഷ്(വടശേരി).

Similar News