പിറ്റ് എന്‍.ഡി. പി.എസ് ആക്ട് ചുമത്തിയ പ്രതിയെ ഒരു വര്‍ഷത്തേക്ക് റിമാണ്ട് ചെയ്തു;
കൊളവയല്‍ ഇട്ടമ്മലിലെ പി.പി നിസാമുദ്ദീനെയാണ് ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ദീര്‍ഘമായ കാലയളവിലേക്ക് റിമാണ്ട് ചെയ്തത്;
കാഞ്ഞങ്ങാട്: പിറ്റ് എന്‍.ഡി.പി.എസ് ആക്ട് പ്രകാരം അറസ്റ്റിലായ മയക്കുമരുന്ന് കേസിലെ പ്രതിയെ ഒരു വര്‍ഷത്തേക്ക് റിമാണ്ട് ചെയ്തു. മഞ്ചേശ്വരം, ബേക്കല്‍ പൊലീസ് സ്റ്റേഷനുകളിലായി നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ കൊളവയല്‍ ഇട്ടമ്മലിലെ പി.പി നിസാമുദ്ദീനെ(35) യാണ് ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ദീര്‍ഘമായ കാലയളവിലേക്ക് റിമാണ്ട് ചെയ്തത്.
നിസാമുദ്ദീന്‍ സ്ഥിരമായി മയക്കുമരുന്ന് വില്‍ക്കുന്ന നിരവധി കേസുകളില്‍ പ്രതിയാണെന്നും ജാമ്യം നല്‍കിയാല്‍ വീണ്ടും മയക്കുമരുന്ന് വില്‍പ്പനയിലേര്‍പ്പെടുമെന്നും ചൂണ്ടിക്കാട്ടി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 72.73 ഗ്രാം എം.ഡി.എം.എ വില്‍പ്പനക്കായി കൈവശം വച്ചതിന് കഴിഞ്ഞ ഡിസംബര്‍ മാസം തലപ്പാടിയില്‍ പിടിയിലായ നിസാമുദ്ദീനെതിരെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് ലഹരിക്കേസുകളുണ്ട്. തുടര്‍ച്ചയായി ലഹരിക്കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ ഇനി മുതല്‍ പിറ്റ് എന്‍.ഡി.പി. എസ് ആക്ട് ചുമത്തുമെന്ന് പൊലീസ്പറഞ്ഞു. ഇവര്‍ക്ക് ഒരു വര്‍ഷത്തേക്ക് ജാമ്യം പോലും ലഭിക്കില്ല.