കാഞ്ഞങ്ങാട് നഗരത്തില്‍ പെരുന്നാള്‍ വസ്ത്രമെടുക്കുന്നതിനിടെ കുഴഞ്ഞുവീണ പഞ്ചാവി സ്വദേശി ആസ്പത്രിയില്‍ മരിച്ചു

എന്‍.പി കുഞ്ഞബ്ദുല്ലയാണ് മരിച്ചത്.;

Update: 2025-06-08 06:55 GMT

കാഞ്ഞങ്ങാട്: നഗരത്തിലെത്തി പെരുന്നാളിന് വസ്ത്രമടുക്കുന്നതിനിടെ കുഴഞ്ഞു വീണ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പഞ്ചാവി സ്വദേശി മരിച്ചു. പഞ്ചാവിയിലെ എന്‍.പി കുഞ്ഞബ്ദുല്ല (65)യാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് കുഞ്ഞബ്ദുല്ല പെരുന്നാളിന് വസ്ത്രമെടുക്കാന്‍ കാഞ്ഞങ്ങാട് ടൗണിലേക്ക് വന്നത്.

നഗരത്തിലെ വസ്ത്രസ്ഥാപനത്തില്‍ വസ്ത്രം തിരയുന്നതിനിടെ നെഞ്ച് വേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സ തുടരുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ആമിന. മക്കള്‍: ജലീല്‍, റഹൂഫ്, ഹസീന, ഫാത്തിമ. മരുമക്കള്‍: ഉസ്മാന്‍, മുഹമ്മദ് കുഞ്ഞി, ഫാത്തിമ, നബീല. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, ഫാത്തിമ, ഖാലിദ്, ഹൈദര്‍, കുഞ്ഞഹമ്മദ് മുസ്ലിയാര്‍.

Similar News