പള്ളിക്കരയില്‍ ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടത്തിലേര്‍പ്പെട്ട യുവാവ് അരലക്ഷം രൂപയുമായി അറസ്റ്റില്‍
പൂച്ചക്കാട് തൊട്ടിയിലെ റഷീദിനെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്;
ബേക്കല്‍: പള്ളിക്കരയില്‍ ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടത്തിലേര്‍പ്പെട്ട യുവാവിനെ അരലക്ഷം രൂപയുമായി പൊലീസ് അറസ്റ്റ് ചെയ്തു. പൂച്ചക്കാട് തൊട്ടിയിലെ റഷീദിനെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. റഷീദിന്റെ മൊബൈല്‍ ഫോണും കസ്റ്റഡിയിലാണ്.
പ്രതിയെ ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. അടുത്തിടെ ജില്ലയില്‍ ചൂതാട്ടം വ്യാപകമായിരിക്കെയാണ്. ചൂതാട്ടത്തിനെതിരെ പൊലീസ് വ്യാപക പരിശോധനയാണ് നടത്തുന്നത്. നിരവധി പേര്‍ ഇതിനോടകം തന്നെ പിടിയിലായിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന വ്യാപിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.