പള്ളിക്കര പഞ്ചായത്ത് സി.ഡി.എസിന്റെ മാകെയര്‍ കുത്തിതുറന്ന് കാല്‍ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു
കെട്ടിടത്തിന്റെ മുന്‍വശത്തുള്ള ഗ്ലാസ് ക്യാബിന്‍ കുത്തിപ്പൊളിച്ചാണ് കവര്‍ച്ച നടത്തിയത്;
By : Online correspondent
Update: 2025-06-21 05:53 GMT
ബേക്കല്‍ : പള്ളിക്കര ഗ്രാമപഞ്ചായത്ത് സി.ഡി.എസ് യൂണിറ്റിന്റെ മാകെയര്‍ കുത്തിതുറന്ന് കാല്‍ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. കെട്ടിടത്തിന്റെ മുന്‍വശത്തുള്ള ഗ്ലാസ് ക്യാബിന്‍ കുത്തിപ്പൊളിച്ചാണ് കവര്‍ച്ച നടത്തിയത്. ബോക്സില്‍ സൂക്ഷിച്ചിരുന്ന 1000 രൂപയും വില്‍പ്പനക്ക് വെച്ച ഗ്രോസറി സാധനങ്ങളുമടക്കം കാല്‍ലക്ഷം രൂപയുടെ സാധനങ്ങളാണ് മോഷണം പോയത്.
തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിന്റെ കോമ്പൗണ്ടിനകത്താണ് മാകെയര്‍ പ്രവര്‍ത്തിക്കുന്നത്. ട്രഷറര്‍ സീന ധനഞ്ജയന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു.