മല്‍സ്യ വില്‍പ്പനയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന; ഒരാള്‍ പിടിയില്‍

പിടിയിലായത് പടന്ന വടക്കെ പുറത്തെ മൊയ്തീന്‍ തെക്കെ കോലം;

Update: 2025-05-05 06:52 GMT

കാഞ്ഞങ്ങാട്: മല്‍സ്യ വില്‍പ്പനയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ ഒരാള്‍ പിടിയിലായി. പടന്ന വടക്കെ പുറത്തെ മൊയ്തീന്‍ തെക്കെ കോലത്തിനെ(55)യാണ് പിടികൂടിയത്. വടക്കെ പുറത്ത് നിന്നും ചന്തേര സബ് ഇന്‍സ്‌പെക്ടര്‍ കെ.പി.സതീഷിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

ഇയാളില്‍ നിന്നും 70 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ബാഗില്‍ നാല് കവറുകളിലാക്കി വില്‍പ്പനക്ക് സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവെന്ന് പൊലീസ് പറഞ്ഞു.

Similar News