പനിയെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഒമ്പതാംതരം വിദ്യാര്‍ത്ഥിനി മരിച്ചു
പിലിക്കോട് സി.കെ.എന്‍.എസ്.ജി.എസ്.എസ് സ്കൂളിലെ ഒമ്പതാംതരം വിദ്യാര്‍ത്ഥിനി ദേവ് നയാണ് മരിച്ചത്.;
By : Online correspondent
Update: 2025-05-30 04:21 GMT
കാഞ്ഞങ്ങാട്: പനിയെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഒമ്പതാംതരം വിദ്യാര്‍ത്ഥിനി മരിച്ചു. പിലിക്കോട് സി.കെ.എന്‍.എസ്.ജി.എസ്.എസ് സ്കൂളിലെ ഒമ്പതാംതരം വിദ്യാര്‍ത്ഥിനി ദേവ് ന(13)യാണ് മരിച്ചത്. കാടുവക്കാട് മഞ്ഞത്തൂരിലെ ബിജുവിന്റെയും അശ്വിനിയുടെയും മകളാണ്.
വിനോദയാത്രക്ക് പോയ സമയത്താണ് ദേവ് നക്ക് പനി ബാധിച്ചത്. കണ്ണൂര്‍ മിംസ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് പെണ്‍കുട്ടി മരിച്ചത്. സഹോദരി ദേവമിത്ര. മൃതദേഹം കാടുവക്കാട് യുവധാര ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വ്യാഴാഴ്ച രാത്രി മട്ടലായി പൊതുശ് മശാനത്തില്‍ സംസ്ക്കരിച്ചു.