മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം
പരപ്പ എടത്തോട് പയാളത്തെ പ്രകാശന്‍ എന്ന നാരായണന്‍ ആണ് മരിച്ചത്;
കാഞ്ഞങ്ങാട്: മരം മുറിക്കുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. പരപ്പ എടത്തോട് പയാളത്തെ പ്രകാശന്‍ എന്ന നാരായണന്‍(40) ആണ് മരിച്ചത്. പുങ്ങംചാല്‍ മുടന്തംപാറയില്‍ കഴിഞ്ഞദിവസമാണ് അപകടമുണ്ടായത്. സ്വകാര്യവ്യക്തിയുടെ പറമ്പിലെ മരം മുറിക്കുമ്പോള്‍ ദേഹത്ത് വീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നാരായണനെ ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വെള്ളരിക്കുണ്ട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.