ബേക്കല്‍ സ്വദേശി ദുബൈയില്‍ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
ഉമ്മുല്‍ ഖുവൈനില്‍ സമൂസ കമ്പനിയിലെ ജീവനക്കാരനാണ്;
By : Online correspondent
Update: 2025-09-03 05:07 GMT
ബേക്കല്‍: ബേക്കല്‍ സ്വദേശി ദുബൈയില്‍ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. മൗവ്വലിലെ മുനീര്‍(48)ആണ് മരിച്ചത്. ഉമ്മുല്‍ ഖുവൈനില്‍ സമൂസ കമ്പനിയിലെ ജീവനക്കാരനാണ്. പരേതനായ മുഹമ്മദ് കുഞ്ഞി - ഫാത്വിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: അനീസ. മക്കള്‍: മുബഷിര്‍, സഅല, മുഹമ്മദ് സാസിന്‍ (മൂന്നു പേരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: സൈനുദ്ദീന്‍, സാജിദ, റംല, ഖൈറു, ആരീഫ, ഖദീജ.