നീലേശ്വരത്ത് ടൂറിസ്റ്റ് ഹോമില്‍ നിന്ന് കാല്‍ വഴുതി വീണ് യുവാവ് മരിച്ചു
പാലക്കാട് നെന്മാറ സ്വദേശി എസ് വിനീത് ആണ് മരിച്ചത്.;
By : Online correspondent
Update: 2025-04-21 16:40 GMT
നീലേശ്വരം: ടൂറിസ്റ്റ് ഹോമില്‍ നിന്ന് കാല്‍ വഴുതി താഴെ വീണ് യുവാവ് മരിച്ചു. പാലക്കാട് നെന്മാറ സ്വദേശി എസ് വിനീത് (35)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ടൂറിസ്റ്റ് ഹോമിന്റെ എസിപി വര്‍ക്കുകളുടെ മേല്‍നോട്ടം വിനീതിനാണ്.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് തൊഴിലാളികള്‍ ടൂറിസ്റ്റ് ഹോമിന്റെ മേല്‍ക്കൂരയുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചിരുന്നു. ചില അറ്റകുറ്റപണികള്‍ക്കായാണ് വിനീത് കെട്ടിടത്തിന് മുകളില്‍ കയറിയത്. ഇതിനിടെ താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.