ദേശീയപാത നിര്‍മ്മാണ കമ്പനി അനധികൃമായി മണ്ണെടുത്ത 2.80 ഏക്കര്‍ സ്ഥലത്ത് സര്‍വേ നടത്തി; കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും
അനധികൃത മണ്ണെടുപ്പിനെ തുടര്‍ന്ന് വലിയ കുഴി രൂപപ്പെട്ടിരുന്നു;
കാഞ്ഞങ്ങാട്: ദേശീയപാത നിര്‍മ്മാണത്തിന്റെ മറവില്‍ മേഘ കണ്‍സ്ട്രക്ഷന്‍സ് കമ്പനി ചാലിങ്കാലില്‍ ദേശീയപാതക്ക് തൊട്ടടുത്ത് അനധികൃതമായി മണ്ണെടുത്ത സ്ഥത്ത് ഹൊസ് ദുര്‍ഗ് തഹസില്‍ദാര്‍ ടി ജയപ്രസാദിന്റെ നിര്‍ദേശപ്രകാരം ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ ദാര്‍ കെ ബാബു, താലൂക്ക് സര്‍വേയര്‍ കെ പി അജന്തകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സര്‍വേ നടത്തി.
2.80 ഏക്കര്‍ ഭൂമിയിലാണ് മണ്ണെടുപ്പ് നടത്തിയത്. അനധികൃത മണ്ണെടുപ്പിനെ തുടര്‍ന്ന് വലിയ കുഴിയാണ് രൂപപ്പെട്ടത്. തുടര്‍ച്ചയായി മഴ പെയ്തതിനാല്‍ ഈ കുഴിയില്‍ ഇപ്പോഴും വെള്ളം കെട്ടിക്കിടക്കുകയാണ്. ബന്ധപ്പെട്ട വകുപ്പുകളുടെ യാതൊരു വിധ രേഖകളും അനുമതിയുമില്ലാതെയാണ് മേഘ കമ്പനി മണ്ണെടുപ്പ് നടത്തിയതെന്ന് തഹസില്‍ ദാര്‍ പറഞ്ഞു. സര്‍വേ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ബുധനാഴ്ച ജില്ലാകലക്ടര്‍ക്ക് കൈമാറും.