കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ 13 കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പോക്സോ കേസില്‍ വ്യാപാരി അറസ്റ്റില്‍
ബളാലിലെ ബഷീറിനെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.;
By : Online correspondent
Update: 2025-05-27 05:17 GMT
കാഞ്ഞങ്ങാട്: കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ പതിമൂന്നുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വ്യാപാരിക്കെതിരെ പോക് സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്തു. ബളാലിലെ ബഷീറിനെ(54)യാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ബളാല്‍ സ്‌കൂളിന് സമീപത്തുള്ള ബഷീറിന്റെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു പെണ്‍കുട്ടി. മാസ്‌ക് വാങ്ങിയ ശേഷം പെണ്‍കുട്ടി കടയില്‍ വില്‍പ്പനക്ക് വെച്ചിരുന്ന കമ്മല്‍ നോക്കി നില്‍ക്കുന്നതിനിടെ കടയുടമ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.