വീട്ടില്‍ നിന്നും കാണാതായ ആള്‍ തൂങ്ങിമരിച്ച നിലയില്‍
ഇടയിലക്കാട് ജംഗ്ഷനടുത്ത ഒ.വി പവിത്രനെയാണ് ആയിറ്റി വയോജന മന്ദിരത്തിനടുത്തുള്ള ഉപ്പട്ടിക്കണ്ടലില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്;
By : Online correspondent
Update: 2025-10-23 06:00 GMT
കാഞ്ഞങ്ങാട് : വീട്ടില്‍നിന്നും കാണാതായ ആളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇടയിലക്കാട് ജംഗ്ഷനടുത്ത ഒ.വി പവിത്രനെയാണ് (54) ആയിറ്റി വയോജന മന്ദിരത്തിനടുത്തുള്ള ഉപ്പട്ടിക്കണ്ടലില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇടയിലക്കാട്ടെ പരേതനായ എ.കെ.അമ്പുവിന്റെയും ഒ.ലക്ഷ്മിയുടെയും മകനാണ്. ഭാര്യ: സവിത (എട്ടിക്കുളം) മക്കള്‍: അഖിത (നഴ്സിങ് വിദ്യാര്‍ഥിനി, മംഗളൂരു). അവിനാശ് (പ്ലസ്ടു വിദ്യാര്‍ഥി. ജി.എച്ച്.എസ്.എസ് ഉദിനൂര്‍).സഹോദരങ്ങള്‍: വേണു, സത്യന്‍, ശ്രീദേവി.