കാഞ്ഞങ്ങാട്ട് നിന്ന് കാണാതായ വീട്ടമ്മയെ കാസര്‍കാട്ട് അബോധാവസ്ഥയില്‍ കണ്ടെത്തി
സീതാംഗോളിയിലെ ബസ് വെയ്റ്റിംഗ് ഷെഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു;
By : Online correspondent
Update: 2025-10-09 04:46 GMT
കാസര്‍കോട്: കാഞ്ഞങ്ങാട്ട് നിന്ന് കാണാതായ വീട്ടമ്മയെ കാസര്‍കോട്ട് അബോധാവസ്ഥയില്‍ കണ്ടെത്തി. ഹൊസ് ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് കാണാതായ സ്ത്രീയെയാണ് കാസര്‍കോട്ടെ സീതാംഗോളി ബസ് വെയ്റ്റിംഗ് ഷെഡില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ മുതലാണ് വീട്ടമ്മയെ കാണാതായത്. ഇതോടെ വീട്ടുകാര്‍ പരിഭ്രാന്തിയിലായി.
വീട്ടുകാരും നാട്ടുകാരും വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും വീട്ടമ്മയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വിവരമറിഞ്ഞതോടെ പൊലീസും അന്വേഷണം നടത്തി. ഇതിനിടെ വീട്ടമ്മയെ സീതാംഗോളിയിലെ ബസ് വെയ്റ്റിംഗ് ഷെഡില്‍ അവിടുത്തെ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ പൊലീസില്‍ വിവരം നല്‍കി. പൊലീസെത്തി വീട്ടമ്മയെ കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോയി.