അസുഖ ബാധിതനായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഹോസ്ദുര്‍ഗ് കടപ്പുറത്തെ പി.വി അനുപ് ആണ് മരിച്ചത്.;
By : Online correspondent
Update: 2025-05-03 15:44 GMT
കാഞ്ഞങ്ങാട്: അസുഖ ബാധിതനായി ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. ഹോസ്ദുര്‍ഗ് കടപ്പുറത്തെ പി.വി അനുപ്(33) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മംഗലാപുരം ആശുപത്രിയിലായിരുന്നു അന്ത്യം. മല്‍സ്യ തൊഴിലാളിയായിരുന്നു.
ഹോസ് ദുര്‍ഗ് കടപ്പുറത്തെ പരേതനായ അശോകന്റെയും പി.വി. പുഷ്പയുടെയും മകനാണ്. സഹോദരങ്ങള്‍. പി.വി. അനീഷ്, പി.വി. അജിത.