കട്ടിലില്‍ ഉറങ്ങി കിടക്കുകയായിരുന്ന യുവതിയെ മാനഭംഗപെടുത്തിയ കേസില്‍ പ്രതിയായ യുവാവിന് 2 വര്‍ഷം തടവും 10,000 രൂപ പിഴയും

ശിക്ഷ വിധിച്ചത് ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി;

Update: 2025-04-29 11:10 GMT

കാഞ്ഞങ്ങാട്: വീട്ടിനകത്ത് കട്ടിലില്‍ ഉറങ്ങി കിടക്കുകയായിരുന്ന യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതിയായ യുവാവിന് കോടതി രണ്ടുവര്‍ഷം തടവും 10,000രൂപ പിഴയും വിധിച്ചു. പുതുക്കൈ ചേടി റോഡിലെ പ്രകാശനെ (46)യാണ് ഹൊസ് ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചത്. 2016ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പുലര്‍ച്ചെ യുവതിയുടെ വീട്ടിലെത്തിയ പ്രകാശന്‍ കട്ടിലില്‍ ഉറങ്ങുകയായിരുന്ന യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയായിരുന്നു എന്നാണ് പരാതി. ഞെട്ടിയുണര്‍ന്ന യുവതി ബഹളം വെച്ചപ്പോള്‍ പ്രകാശന്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് യുവതി നല്‍കിയ പരാതിയില്‍ ഹൊസ് ദുര്‍ഗ് പൊലീസ് കേസെടുക്കുകയായിരുന്നു.

അന്നത്തെ ഹൊസ് ദുര്‍ഗ് സബ് ഇന്‍സ്പെക്ടര്‍ പി.വി ശിവദാസനാണ് കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പിന്നീട് ചുമതലയേറ്റ എസ്.ഐ പി.വി കരുണാകരനാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Similar News