കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ആള്‍ മരിച്ചു

തിരുവനന്തപുരം സ്വദേശി ജെ കെ രത്‌നകുമാര്‍ ആചാരി ആണ് മരിച്ചത്.;

Update: 2025-05-08 10:11 GMT

കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷനില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ആള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി ജെ കെ രത്‌നകുമാര്‍ ആചാരി 55)ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.30മണിയോടെ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിനടുത്താണ് രത്‌നകുമാറിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.

രത്‌നകുമാറിനെ ഉടന്‍ തന്നെ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു. ഹൊസ് ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മരണ വിവരം നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

Similar News