സമാന്തര ലോട്ടറി ചൂതാട്ടത്തിലേര്‍പ്പെട്ട ആള്‍ 17,000 രൂപയുമായി അറസ്റ്റില്‍; ജാമ്യമില്ലാവകുപ്പ് ചുമത്തി
കല്ലിങ്കാലിലെ മൊയ്തീനെ(യാണ് ഹൊസ് ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്.;
കാഞ്ഞങ്ങാട്: സമാന്തര ലോട്ടറി ചൂതാട്ടത്തിലേര്‍പ്പെട്ടയാളെ 17,000 രൂപയുമായി പൊലീസ് അറസ്റ്റ് ചെയ്തു. കല്ലിങ്കാലിലെ മൊയ്തീനെ(66)യാണ് ഹൊസ് ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. മൊയ്തീനെതിരെ ലോട്ടറി റഗുലേഷന്‍ ആക്ട് ചുമത്തി. ഇത് ജാമ്യമില്ലാവകുപ്പാണ്. പണത്തിന് പുറമെ മൊബൈല്‍ഫോണും മൊയ്തീനില്‍ നിന്ന് പിടിച്ചെടുത്തു.
മാണിക്കോത്ത് ലോട്ടറി ചൂതാട്ടത്തിലേര്‍പ്പെടുകയായിരുന്ന മൊയ്തീനെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡും ഹൊസ് ദുര്‍ഗ് എസ്.ഐ ടി അഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവുമാണ് പിടികൂടിയത്. ഒറ്റ നമ്പര്‍ ലോട്ടറി കേസുകളില്‍ നേരത്തെ കേരള ഗെയിമിങ്ങ് ആക്ട് പ്രകാരമായിരുന്നു പൊലീസ് കേസെടുത്തിരുന്നത്.
ഈ മാസം മുതലാണ് ലോട്ടറി ആക്ട് കൂടി ചേര്‍ത്ത് കേസെടുത്ത് തുടങ്ങിയത്. ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം വ്യാപകമായ സാഹചര്യത്തിലാണ് കടുത്ത വകുപ്പ് ഉള്‍പ്പെടുത്തി കേസെടുക്കുന്നതെന്ന് ഹൊസ് ദുര്‍ഗ് ഇന്‍സ്പെക്ടര്‍ പി അജിത് കുമാര്‍ പറഞ്ഞു.