മടിക്കൈ കാഞ്ഞിരപ്പൊയിലില്‍ കുടുംബകലഹത്തിനിടെ യുവാവിന് കുത്തേറ്റു; ഭാര്യയുടെ അമ്മാവനെതിരെ കേസ്
ഇളയമ്മയെ കത്തി കൊണ്ട് കുത്താന്‍ ശ്രമിച്ചപ്പോള്‍ തടയുന്നതിനിടെയാണ് പരിക്കേറ്റത്;
By : Online correspondent
Update: 2025-04-16 04:17 GMT
കാഞ്ഞങ്ങാട്: മടിക്കൈ കാഞ്ഞിരപ്പൊയിലില്‍ കുടുംബകലഹത്തിനിടെ യുവാവിന് കുത്തേറ്റു. കാഞ്ഞിരപ്പൊയില്‍ പന്നിപ്പള്ളിയിലെ ചന്ദ്രശേഖരന്റെ മകന്‍ കെ സതീശനാ(42)ണ് കുത്തേറ്റത്. സതീശന്റെ പരാതിയില്‍ ഭാര്യയുടെ അമ്മാവന്‍ രത്നാകര(50)നെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു.
ഭാര്യയുടെ ഇളയമ്മയെ രത്നാകരന്‍ കത്തി കൊണ്ട് കുത്താന്‍ ശ്രമിച്ചപ്പോള്‍ സതീശന്‍ തടഞ്ഞു. ഇതോടെ സതീശന് കുത്തേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ സതീശനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.