കോട്ടിക്കുളം ജമാഅത്ത് സെക്രട്ടറിയെ ഓഫീസില്‍ കയറി അക്രമിച്ചു; പൊലീസ് കേസെടുത്തു

By :  Sub Editor
Update: 2025-04-28 08:59 GMT

ബേക്കല്‍: കോട്ടിക്കുളം മുസ്ലിം ജമാഅത്ത് മാനേജ്‌മെന്റ് കമ്മിറ്റി ഓഫീസില്‍ അതിക്രമിച്ച് കയറി ജമാഅത്ത് സെക്രട്ടറിയെ അക്രമിച്ചു. സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു. ജമാഅത്ത് സെക്രട്ടറി ബി.കെ സജീഷ് അഹ്മദിനെഅക്രമിച്ചതിന് അബ്ദുല്‍ റഹ്മാന്‍ എന്ന അന്ത്രായിക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ജമാഅത്ത് കമ്മിറ്റി ഓഫീസിലാണ് സംഭവം. ജമാഅത്ത് ഭാരവാഹികളും ആഘോഷ കമ്മിറ്റി ഭാരവാഹികളും സ്വലാത്ത് വാര്‍ഷികം കഴിഞ്ഞതിന്റെ ഭാഗമായുള്ള സ്റ്റേറ്റ്‌മെന്റുകളും മറ്റു കാര്യങ്ങളും തയ്യാറാക്കുന്നതിനിടയില്‍ അബ്ദുല്‍ റഹ്മാന്‍ എന്ന അന്ത്രായി ഓഫീസില്‍ അതിക്രമിച്ച് കയറുകയും സജീഷ് അഹ്മദിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തലക്കും കഴുത്തിനും മുഖത്തും കൈ കൊണ്ടും ചാവി പോലുള്ള ഉപകരണം കൊണ്ട് അക്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.

Similar News