കാഞ്ഞങ്ങാട്ട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്
അപകടത്തില്‍ ഓട്ടോ റിക്ഷ പൂര്‍ണമായും തകര്‍ന്നു.;
By : Online correspondent
Update: 2025-05-04 07:58 GMT
കാഞ്ഞങ്ങാട്: അതിഞ്ഞാലില്‍ കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 7മണിയോടെ അതിഞ്ഞാല്‍ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. അതിഞ്ഞാല്‍ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ മടിക്കൈ കന്നാടത്തെ അഷ് റഫ് (48), രണ്ട് അതിഥി തൊഴിലാളികള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അതിഞ്ഞാലില്‍ നിന്ന് കാഞ്ഞങ്ങാട്ടേക്ക് പോകുകയായിരുന്ന ഓട്ടോ റിക്ഷയും പള്ളിക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ഓട്ടോ റിക്ഷ പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.