കാഞ്ഞങ്ങാട്ട് ട്രെയിനിനും പ്ലാറ്റ് ഫോമിനുമിടയില്‍പെട്ട് യാത്രക്കാരന്റെ കാല്‍പ്പാദമറ്റു

പാലക്കാട് സ്വദേശി സുന്ദരനാണ് ഗുരുതരമായി പരിക്കേറ്റത്.;

Update: 2025-06-04 03:57 GMT

കാഞ്ഞങ്ങാട്: ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയില്‍ പെട്ട് യാത്രക്കാരന്റെ കാല്‍പ്പാദമറ്റു. പാലക്കാട് സ്വദേശി സുന്ദര(39)നാണ് ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 8.20 മണിയോടെ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. കല്‍പ്പണിക്കാരനായ സുന്ദരന്‍ ജോലി സംബന്ധമായ ആവശ്യത്തിന് മംഗളൂരുവിലേക്ക് പോയിരുന്നു.

എഗ്മോര്‍ എക്‌സ്പ്രസിന് തിരിച്ച് നാട്ടിലേക്ക് പോകുന്നതിനിടെ ട്രെയിന്‍ കാഞ്ഞങ്ങാട്ടെത്തിയപ്പോള്‍ സുന്ദരന്‍ പലഹാരം വാങ്ങുന്നതിനായി കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി. ഇതിനിടെ ട്രെയിന്‍ മുന്നോട്ടെടുത്തതോടെ ഓടിക്കയറുന്നതിനിടെ കാല്‍ തെന്നി പ്ലാറ്റ് ഫോമിനും തീവണ്ടിക്കും ഇടയില്‍ കുടുങ്ങുകയായിരുന്നു. അഗ്‌നിരക്ഷാസേനയെത്തി സുന്ദരനെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Similar News